ബുധനാഴ്ച വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. ചീഞ്ഞളിഞ്ഞ നിലയിലായതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. വേഷം, മൊബൈൽ ഫോൺ പരിശോധിച്ചാണ് മരിച്ചത് മുജീബ് തിരിച്ചറിഞ്ഞത്
കോഴിക്കോട്: അഴിയൂരിൽ അടച്ചിട്ട സിനിമ ടാക്കീസിൽ യുവാവിന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തി. പൂഴിത്തലയിൽ കുറേക്കാലമായി അടച്ചിട്ട ഷനീന ടാക്കീസിൽ ആണ് ചില്ലി പറമ്പിൽ സി പി മുജീബ് (36) എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടാഴ്ചയായി ഇയാളെ കാണാനില്ലായിരുന്നു. ബുധനാഴ്ച വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. ചീഞ്ഞളിഞ്ഞ നിലയിലായതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. വേഷം, മൊബൈൽ ഫോൺ പരിശോധിച്ചാണ് മരിച്ചത് മുജീബ് ആണെന്ന് തിരിച്ചറിഞ്ഞത്.
മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ട്. ജനുവരി 12 മുതൽ ഇയാളെ കാണാനില്ലായിരുന്നു. മാഹിയിലും ടാക്കീസ് പരിസരത്തും നിത്യ സന്ദർശകനാണ് ഇയാള്‍. രണ്ട് ദിവസം മുമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ടാക്കീസ് പരിസരത്ത് ദുർഗന്ധം വ്യാപിച്ചപ്പോൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
