കോഴിക്കോട്: ഓമശ്ശേരി മങ്ങാട് അരീക്കലിൽ പാറമടയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. അരീക്കൽ സ്വദേശിനി അമ്മാളു (60) വിന്‍റെ മൃതേഹമാണ് കണ്ടെത്തിയത്.  കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ത്രീക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.  ഇന്ന് പുലർച്ചെ സഹോദരനുമൊത്ത് നടക്കാൻ ഇറങ്ങിയതായിരുന്നു അമ്മാളു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.