കോഴിക്കോട്: കോഴിക്കോട് അത്തോളിയില്‍ ഓവുചാലില്‍ ഗർഭസ്ഥ ശിശുവിന്റെ ജഡം കണ്ടെത്തി. ഏകദേശം അഞ്ച് മാസം പ്രായമായ ഗർഭസ്ഥ ശിശുവിന്റെ ജഡമാണ് കണ്ടെത്തിയത്. അത്തോളി, കന്നിപൊയിൽ പാൽ സൊസൈറ്റിക്ക് സമീപത്തു നിന്നാണ് ജഡം കണ്ടെത്തിയതെന്ന് അത്തോളി പോലീസ് അറിയിച്ചു.