കൂടല്‍ സ്വദേശിനിയായ അപര്‍ണ പത്തനാപുരം മൗണ്ട് താബോറ് സ്കൂളിലെ സഹപാഠിയായ അനുഗ്രഹയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു.

കൊല്ലം: കഴിഞ്ഞ ദിവസം കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിട്ടി. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ ദൂരെ നിന്നാണ് കാണാതായ അപർണയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൂടല്‍ സ്വദേശിനിയായ അപര്‍ണ പത്തനാപുരം മൗണ്ട് താബോറ് സ്കൂളിലെ സഹപാഠിയായ അനുഗ്രഹയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു.

ഉച്ചയോടെ ഇരുവരും അനുഗ്രഹയുടെ സഹോദരന്‍ അഭിനവിനൊപ്പം കല്ലടയാറിലെ വെള്ളാറമൺ കടവിലേക്ക് പോയി. വെള്ളത്തിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ പെൺകുട്ടികള്‍ ഇരുവരും ഒഴുക്കില്‍പ്പെട്ടു. രക്ഷിക്കാനിറങ്ങിയ അഭിനവും ഒഴുക്കില്‍പ്പെട്ടു. അനുഗ്രഹയും അഭിനവും രക്ഷപ്പെട്ടെങ്കിലും അപർണയെ രക്ഷിക്കാനായില്ല. അനുഗ്രഹ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഫോട്ടോ എടുക്കുന്നതിനിടെ അപകടം; കല്ലടയാറില്‍ ഒഴുക്കില്‍പ്പെട്ട് പെൺകുട്ടിയെ കാണാതായി


28 ദിവസം മുമ്പ് പ്രസവിച്ച യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഉദുമ: 28 ദിവസം മുമ്പ് പ്രസവിച്ച യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ഉലൂജി എസ്ആര്‍. ഭവനിലെ സുജിനി (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വീട്ടുകാര്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോൾ മുറിയിൽ സുജിനിയെ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. 28 ദിവസം മുമ്പാണ് സുജിനി ആൺകുഞ്ഞിന് ജന്മം നൽകിയത്. അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും സുജിനിയെ രക്ഷിക്കാനായില്ല. ഭർത്താവ് അഭിലാഷ് പാലക്കുന്നിലെ ഓട്ടോ ഡ്രൈവറാണ്. മകള്‍: ശ്രേയയ. സഹോദരങ്ങള്‍: അഭിലാഷ്, സുപ്രിയ, സജിനി. അരമങ്ങാനം ഉലൂജിയിലെ മല്ലികയുടെയും പരേതനായ അപ്പകുഞ്ഞിയുടെയും മകളാണ് സുജിനി. 

ചെന്നൈയിൽ വിവാഹ വാർഷിക ദിനത്തിൽ ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി

വിദേശ വനിതയുടെ കൊലപാതക്കേസിലെ സാക്ഷിക്ക് നേരെ വധഭീഷണി, പ്രതിയുടെ ബന്ധു പിടിയിൽ