ശുചീകരണ തൊഴിലാളികൾ ശുചിമുറികൾ വൃത്തിയാക്കുമ്പോൾ വെള്ളം പുറത്തു പോകുന്നതിന് തടസമുണ്ടായിരുന്നു. വെള്ളം ശക്തിയായി പമ്പ് ചെയ്തപ്പോഴാണ് പൈപ്പിൽ മൃതദേഹം കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ എറണാകുളം-ആലപ്പുഴ പാസഞ്ചർ ട്രെയിനിന്‍റെ ശുചിമുറിയിൽ ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9.30നാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ശുചിമുറികൾ വൃത്തിയാക്കുമ്പോൾ വെള്ളം പുറത്തു പോകുന്നതിന് തടസമുണ്ടായിരുന്നു.
വെള്ളം ശക്തിയായി പമ്പ് ചെയ്തപ്പോഴാണ് പൈപ്പിൽ മൃതദേഹം കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വളർച്ചയെത്താത്ത ശിശുവാണെന്നാണ് സംശയിക്കുന്നത്.
