Asianet News MalayalamAsianet News Malayalam

മുക്കത്ത് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം: രേഖാചിത്രം തയ്യാറാക്കി

മുക്കത്ത് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ രേഖാചിത്രം തയ്യാറാക്കി. മുക്കത്ത് വെട്ടിമാറ്റിയ നിലയില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ അന്വേഷണസംഘം തലയോട്ടി ഉപയോഗിച്ച് രേഖാചിത്രങ്ങൾ തയ്യാറാക്കിയത്. 

dead body parts found at mukkam sketch portrait
Author
Kerala, First Published Nov 13, 2019, 7:02 PM IST

കോഴിക്കോട്: മുക്കത്ത് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ രേഖാചിത്രം തയ്യാറാക്കി. മുക്കത്ത് വെട്ടിമാറ്റിയ നിലയില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ അന്വേഷണസംഘം തലയോട്ടി ഉപയോഗിച്ച് രേഖാചിത്രങ്ങൾ തയ്യാറാക്കിയത്. കയ്യും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം  നടക്കുകയാണ്. മൃതദേഹത്തിന്റെ നാല് ശരീര ഭാഗങ്ങള്‍ പലഭാഗത്തുനിന്നും ആയിരുന്നു കണ്ടെത്തിയത്.

ഡിഎന്‍എ പരിശോധനയില്‍ നാല് ശരീരഭാഗങ്ങളും ഒരാളുടേത് എന്ന് തിരിച്ചറിഞ്ഞിരുന്നു. 2017 ജൂലൈ  നായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടാകുന്നത്. ആദ്യം റോഡരികില്‍ ഉപേക്ഷിച്ച ചാക്കുകെട്ടില്‍ നിന്നും തലയും കാലും കൈയ്യും ഇല്ലാത്ത ഒരു ശരീരഭാഗം കണ്ടെത്തുകയുമായിരുന്നു. 

പിന്നീട് ചാലിയം കടപ്പുറത്ത് നിന്നും ഒരു കൈയുടെ ഭാഗം കിട്ടുന്നത്. അത് ഡിഎന്‍എ ടെസ്റ്റിലൂടെ രണ്ടും ഒരു ശരീരഭാഗത്തെ തന്നെയെന്ന് ഉറപ്പുവരുത്തി. പിന്നീട് മറ്റൊരു സ്ഥലത്തു നിന്നും തലയോട്ടിയും കിട്ടി. അതും ഈ ശരീരഭാഗത്തെ തന്നെയെന്ന് ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു.

കൊലപാതകം നടത്തിയതിനുശേഷം പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ വേണ്ടി ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ പലയിടങ്ങളില്‍ ഉപേക്ഷിച്ചതാവാകാമെന്നാണ് പോലീസിന്റെ സംശയം.രേഖാചിത്രം തയ്യാറാക്കിയതോടെ അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി ജയരാജിന് നേതൃത്വത്തില്‍ ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനാണ് കേസന്വേഷണത്തിന്റെ ചുമതല.

Follow Us:
Download App:
  • android
  • ios