Asianet News MalayalamAsianet News Malayalam

കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തി

ബോട്ടിൽ കയറും വഴി കാൽ തെന്നി കനാലിൽ വീണതാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. 

dead body was found in alappuzha canal
Author
Alappuzha, First Published Apr 13, 2019, 7:39 PM IST

ആലപ്പുഴ: ജില്ലാ കോടതി പാലത്തിന് സമീപമുള്ള കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 7-ാം വാർഡിൽ ശശിധരൻപിള്ളയുടെ(65) മൃത്യദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 11 ന് ബോട്ട് ജീവനക്കാരണ് മൃത്യദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. 

ശശിധരൻപിള്ള വർഷങ്ങളായി ഭാര്യമായുമായി പിണങ്ങി നഗരത്തിൽ താമസിക്കുകയായിരുന്നു. രാത്രികാലങ്ങളിൽ ബോട്ടിലാണ് കിടന്ന് ഉറങ്ങുന്നത്. ബോട്ടിൽ കയറും വഴി കാൽ തെന്നി കനാലിൽ വീണതാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. പോസ്റ്റുമോർട്ടത്തിനായി മൃത്യദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശശിധരൻ കഴക്കൂട്ടം ചിലമ്പ് സ്വദേശിയാണ്. ഭാര്യ വീടാണ് ആലപ്പുഴയിൽ. 

Follow Us:
Download App:
  • android
  • ios