ഇരുവരും കൊവിഡ് ചികില്‍സയിലായിരുന്നു. വൈകീട്ട് ഏഴരയോടെ ചേര്‍ത്തലയിലേക്ക് കൊണ്ടുപോയ മൃതദേഹം കുമാരന്‍റെയല്ലെന്ന് അറിഞ്ഞതോടെ തിരിച്ചെത്തിക്കുകയായിരുന്നു. 

ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വീണ്ടും വീഴ്ച. ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ കഴിഞ്ഞ രാത്രി സംഘര്‍ഷമുണ്ടായി. കായംകുളം കൃഷ്ണപുരം തെക്കതില്‍ രമണന്‍റെ മൃതദേഹമാണ് ചേര്‍ത്തല സ്വദേശി കുമാരന്‍റെ ബന്ധുക്കള്‍ക്ക് നല്‍കിയത്.

ഇരുവരും കൊവിഡ് ചികില്‍സയിലായിരുന്നു. വൈകീട്ട് ഏഴരയോടെ ചേര്‍ത്തലയിലേക്ക് കൊണ്ടുപോയ മൃതദേഹം കുമാരന്‍റെയല്ലെന്ന് അറിഞ്ഞതോടെ തിരിച്ചെത്തിക്കുകയായിരുന്നു. നാല് ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രമണന്‍ (70) വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മരിച്ചത്. മൃതദേഹം വിട്ടുനല്‍കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെടുന്നതിനിടെയാണ് മാറിയ മൃതദേഹം കുമാരന്‍റെ ബന്ധുക്കള്‍ തിരിച്ചെത്തിച്ചത്. ഇരു മൃതദേഹങ്ങളും പിന്നീട് വിട്ടുകൊടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona