Asianet News MalayalamAsianet News Malayalam

പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയില്‍

ഇടശ്ശേരി ജങ്ഷന് സമീപം 2021 ഏപ്രിൽ 27 ന് വാഹനം തടഞ്ഞ് നിർത്തി വാഹനത്തിൽ ഉണ്ടായിരുന്ന അഹമ്മദ് ഖാൻ, മൈമൂനത്ത്, ഷാജഹാൻ എന്നിവരുടെ കൈവശമുണ്ടായിരുന്ന 9,85,000  രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയില്‍. 

Defendant arrested for stealing cash bag kayamkulam
Author
Kerala, First Published Jan 15, 2022, 11:03 PM IST

കായംകുളം: ഇടശ്ശേരി ജങ്ഷന് സമീപം 2021 ഏപ്രിൽ 27 ന് വാഹനം തടഞ്ഞ് നിർത്തി വാഹനത്തിൽ ഉണ്ടായിരുന്നവരുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ. അഹമ്മദ് ഖാൻ, മൈമൂനത്ത്, ഷാജഹാൻ എന്നിവരുടെ കൈവശമുണ്ടായിരുന്ന 9,85,000  രൂപയടങ്ങിയ ബാഗാണ് തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയാണ് പിടിയിലായിരുന്നത്. 

കണ്ടല്ലൂർ തെക്ക് മുറിയിൽ ശ്യാംലാൽ നിവാസിൽ താറാവ് ശ്യാം എന്ന് വിളിക്കുന്ന ശ്യാംലാൽ (24) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. ശ്യാംലാലിന്റെ കൂട്ടു പ്രതികളായ അഖിൽ കൃഷ്ണ, ശ്യാം, മിഥുൻ, അശ്വിൻ, റിജുഷ്, വിജേഷ്. പ്രവീൺ, അഖിൽ എന്നീ എട്ടു പേരെ സംഭവത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഒളിവിലായിരുന്ന ശ്യാംലാൽ കണ്ടല്ലൂരിൽ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.  കൊലപാതക ശ്രമം, അടിപിടി, പോക്സോ ഉൾപ്പെടെ ആറോളം കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ശ്യാംലാലിനെ റിമാൻഡ് ചെയ്തു.

പന്നിയെ കെണിവച്ച് പിടിച്ച് കറിവെച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: പന്നിയെ കെണിവെച്ച് പിടിച്ച് കറിവെച്ച രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.വണ്ടൂര്‍ കാപ്പിച്ചാല്‍ പൂക്കുളം സ്‌കൂള്‍ പടിയില്‍ പുളിക്കല്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് മാംസം പിടിച്ചത്. ബന്ധുവായ കൃഷ്ണകുമാറും പിടിയിലായി.

വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വേവിച്ചതും വേവിക്കാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലും മാംസം കണ്ടെടുത്തു. കേബിള്‍ ഉപയോഗിച്ച് കെണി വെച്ചാണ് പന്നികളെ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പാത്രങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  പിടികൂടിയ പ്രതികളേയും തൊണ്ടിയും ഉള്‍പ്പടെ കാളികാവിലെ കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റെയിഞ്ച് ഓഫീസര്‍ പി വിനു, ഡെപ്യൂട്ടി റേഞ്ചര്‍മാരായ എന്‍ വിനോയ് കൃഷ്ണന്‍, സി എം മുഹമ്മദ് അശ്‌റഫ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ലാല്‍വിനോദ്, എ ശിഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരാണ് പ്രതികളെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios