പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്‌സോ കേസിൽ അറസ്റ്റിലായി. തിരൂർ പറവണ്ണ ആലിൻചുവട് അമ്പലപ്പറമ്പിൽ നസീറുദ്ദീനെ(47)യാണ് തിരൂർ പൊലീസ് ഇൻസ്‌പെക്ടർ ജിജോ എം ജെയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്

തിരൂർ: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്‌സോ കേസിൽ അറസ്റ്റിലായി. തിരൂർ പറവണ്ണ ആലിൻചുവട് അമ്പലപ്പറമ്പിൽ നസീറുദ്ദീനെ(47)യാണ് തിരൂർ പൊലീസ് ഇൻസ്‌പെക്ടർ ജിജോ എം ജെയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളെ ആറ് മാസം മുമ്പ് സമാനമായ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു. 

ഇദ്ദേഹം പറവണ്ണ പ്രദേശത്ത് വ്യാജ സിദ്ധൻ ചമഞ്ഞ് ചികിത്സ നടത്തിയിട്ടുള്ളതായും മുമ്പ് ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയതായും ആറോളം വിവാഹം കഴിച്ചിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തിരൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ എസ് സിപിഒ ഹരീഷ്, സിപിഒമാരായ ഷെറിൻ ജോൺ, അജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.