കുന്നത്തങ്ങാടി വെളുത്തൂര്‍ സ്വദേശി ഒന്നാംവര്‍ഷം ബി എ മള്‍ട്ടി മീഡിയ വിദ്യാര്‍ത്ഥി ആദിലിനെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പറയുന്നത്. 

തൃശൂര്‍: എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജില്‍ റാഗിങ്ങിന്റെ പേരില്‍ മര്‍ദ്ദനം എന്നു പരാതി. വെസ്റ്റ് പോലീസ് കേസെടുത്തു. കുന്നത്തങ്ങാടി വെളുത്തൂര്‍ സ്വദേശി ഒന്നാംവര്‍ഷം ബി എ മള്‍ട്ടി മീഡിയ വിദ്യാര്‍ത്ഥി ആദിലിനെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പറയുന്നത്. ആദില്‍ ജില്ലാ കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖത്തും ശരീരത്തിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ട്. ഭംഗിയായി വസ്ത്രം ധാരണം നടത്തുന്നതിലും മോഡലിങ്ങിനായി ഒരുങ്ങുന്നതിലുമുള്ള എതിര്‍പ്പാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത് എന്ന് ആദിലിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.