രണ്ട് ദിവസമായി ഡോക്ടര്‍ വീട്ടിൽ എത്തിയിരുന്നില്ല

ഹരിപ്പാട്: ദിവസങ്ങളായി വീട്ടിലെത്താതിരുന്ന ദന്തഡോക്ടർ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയിൽ. മുട്ടം താഴ്വള്ളിൽ വേണുഗോപാൽ - രാധ ദമ്പതികളുടെ മകൻ അനീഷ് (32)ആണ് തൂങ്ങി മരിച്ചത്. മുതുകുളം ട്രഷറിക്ക് സമീപം ദന്താശുപത്രി നടത്തിവരികയായിരുന്നു അനീഷ്. രണ്ട് ദിവസമായി വീട്ടിൽ എത്തിയിരുന്നില്ല ഡോക്ടര്‍. ചിലദിവസങ്ങളിൽ വീട്ടിൽ പോകാതെ ക്ലിനിക്കിൽ തന്നെ കഴിയാറാണ് ഡോക്ടറുടെ പതിവ്.

എന്നാല്‍ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ക്ലിനിക്കിൽ നിന്നും ദുർഗന്ധം ഉണ്ടായി. തുടര്‍ന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലിനിക്കിന്‍റെ ഷട്ടർ താഴ്ത്തി ഇട്ട് അകത്തെ ഗ്ലാസ്‌ ഡോർ പൂട്ടിയിരുന്നില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ട്.