ഭക്തനെ ക്ഷേത്ര മേൽശാന്തി രഞ്ജിത്ത് ബി നമ്പൂതിരി ശ്രീകോവിലിലേക്ക് ആനയിച്ച് പ്രസാദവും തീർത്ഥവും നൽകി ആദരിച്ചു
എടത്വാ: ചക്കുളത്തമ്മയെ ദർശിക്കാൻ അവശതകൾ മറന്ന് തമിഴ്നാട്ടിൽ നിന്ന് വീൽ ചെയറിൽ ഭക്തനെത്തി. തമിഴ്നാട് സ്വദേശി ആനന്ദ നാരായണനാണ് വീൽചെയറിൽ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രദർശനം നടത്തണമെന്ന വളരെ കാലത്തെ സാഫല്യമാണ് ആനന്ദ നാരായണൻ പൂർത്തിയാക്കിയത്.
ജീവപര്യന്തം മാത്രമല്ല, പ്രതികൾക്ക് കനത്ത പിഴയും; കെകെ രമക്ക് 7.5 ലക്ഷം രൂപ, മകന് 5 ലക്ഷവും നൽകണം
ഭക്തനെ ക്ഷേത്ര മേൽശാന്തി രഞ്ജിത്ത് ബി നമ്പൂതിരി ശ്രീകോവിലിലേക്ക് ആനയിച്ച് പ്രസാദവും തീർത്ഥവും നൽകി ആദരിച്ചു. മുഖ്യകാര്യദർശിമാരായ സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. പൊങ്കാല ദിനത്തിൽ തമിഴ്നാട്ടിൽ നിന്ന് നിരവധി തീർത്ഥാടകർ ചക്കുളത്തുകാവിൽ എത്താറുണ്ട്. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു എല്ലാ മലയാള മാസവും അദ്യവെള്ളിയാഴ്ച ചക്കുളത്തമ്മയെ ദർശിച്ച് മടങ്ങാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
സംഭവം ഇങ്ങനെ
ചക്കുളത്തമ്മയെ ദർശിക്കാൻ അവശതകൾ മറന്ന് തമിഴ്നാട്ടിൽ നിന്നാണ് വീൽ ചെയറിൽ ഭക്തനെത്തിയത്. തമിഴ്നാട് സ്വദേശി ആനന്ദ നാരായണനാണ് വീൽചെയറിൽ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രദർശനം നടത്തണമെന്ന വളരെ കാലത്തെ സാഫല്യമാണ് ആനന്ദ നാരായണൻ പൂർത്തിയാക്കിയത്. ഭക്തനെ ക്ഷേത്ര മേൽശാന്തി രഞ്ജിത്ത് ബി നമ്പൂതിരി ശ്രീകോവിലിലേക്ക് ആനയിച്ച് പ്രസാദവും തീർത്ഥവും നൽകി ആദരിച്ചു. മുഖ്യകാര്യദർശിമാരായ സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. പൊങ്കാല ദിനത്തിൽ തമിഴ്നാട്ടിൽ നിന്ന് നിരവധി തീർത്ഥാടകർ ചക്കുളത്തുകാവിൽ എത്താറുണ്ട്. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു എല്ലാ മലയാള മാസവും അദ്യവെള്ളിയാഴ്ച ചക്കുളത്തമ്മയെ ദർശിച്ച് മടങ്ങാറുണ്ട്.
