കടമക്കുടിയില്‍ പുഴ മധ്യത്തിലുള്ള ചീനവലയില്‍ നിന്ന് ഫോട്ടോയെടുക്കാനായി ഫോണ്‍ കടിച്ചു പിടിച്ചു നീന്തിയ യുവാവ് മുങ്ങി മരിച്ചു. പെരുമ്പാവൂര്‍ വാഴക്കുളം കോഴിക്കോടന്‍ വീട്ടില്‍ ജയന്‍റെ മകന്‍ വിഷ്ണു (26) വാണ് മരിച്ചത്.
കടമക്കുടി : കടമക്കുടിയില്‍ പുഴ മധ്യത്തിലുള്ള ചീനവലയില്‍ നിന്ന് ഫോട്ടോയെടുക്കാനായി ഫോണ്‍ കടിച്ചു പിടിച്ചു നീന്തിയ യുവാവ് മുങ്ങി മരിച്ചു. പെരുമ്പാവൂര്‍ വാഴക്കുളം കോഴിക്കോടന്‍ വീട്ടില്‍ ജയന്‍റെ മകന്‍ വിഷ്ണു (26) വാണ് മരിച്ചത്.
വിഷ്ണു പുഴ മധ്യത്തിലെ ചീനവലയില്‍ നിന്ന് സെല്‍ഫി എടുക്കാനായി ഫോണുമായി നീന്തുകയായിരുന്നെന്ന് വിഷ്ണുവിന്റെ കൂട്ടുകാര്‍ പോലീസിനോടു പറഞ്ഞു. വിഷ്ണു കൂട്ടുകാര്‍ക്കൊപ്പം ഞായറാഴ്ച വൈകീട്ട് കടമക്കുടി പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയതായിരുന്നു.
നീന്തുന്നതിനിടെ പുഴയില്‍ വിഷ്ണുവിനു മുങ്ങിത്താഴുന്നത് കണ്ട കൂട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് മുങ്ങല്‍ വിദഗ്ദ്ധരും അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ: രാധാമണി. സഹോദരി: വിധുമോള്‍.
