ഇസ്രയേല്‍ ടൂറിസം മിനിസ്റ്ററിയുടെ ഡയറക്ടറായ സമി യഹിയയും ഭാര്യ സൊഹാദും മൂന്നാറില്‍ സന്ദര്‍ശനം നടത്തി.ഹാരിസണ്‍ മലയാളത്തിന്റെ ലോക്ക്ഹാര്‍ട് ടീ എസ്റ്റേറ്റ് ഇരുവരും സന്ദര്‍ശിച്ചു...

ഇടുക്കി: മൂന്നാറിലെ വിനോദ സഞ്ചാരമേഖലകളിലെ സാധ്യതകള്‍ വിലയിരുത്തുന്നതിനായി ഇസ്രയേല്‍ ടൂറിസം മിനിസ്റ്ററിയുടെ ഡയറക്ടറായ സമി യഹിയയും ഭാര്യ സൊഹാദും മൂന്നാറില്‍ സന്ദര്‍ശനം നടത്തി. ഹാരിസണ്‍ മലയാളത്തിന്റെ ലോക്ക്ഹാര്‍ട് ടീ എസ്റ്റേറ്റ് ഇരുവരും ന്ദര്‍ശിച്ചു. മൂന്നാറിന്റെ കൊവിഡാനന്തര ടൂറിസത്തിന് സമി യഹിയയുടെ സന്ദര്‍ശനം മുതല്‍ കൂട്ടാകുമെന്നാണ് പ്രതീക്ഷ. 

ഇസ്രയേല്‍ ടൂറിസം മിനിസ്റ്ററിയുടെ ഡയറക്ടറായ സമി യഹിയയും ഭാര്യ സൊഹാദും മൂന്നാറില്‍ സന്ദര്‍ശനം നടത്തി.ഹാരിസണ്‍ മലയാളത്തിന്റെ ലോക്ക്ഹാര്‍ട് ടീ എസ്റ്റേറ്റ് ഇരുവരും സന്ദര്‍ശിച്ചു. ലോക്ക്ഹാര്‍ട് ടീ ഫാക്ടറിയും ഹെറിറ്റേജ് ബംഗ്ലാവും സന്ദര്‍ശിച്ചിരുവരും ഭംഗിയാസ്വദിച്ചു. തൊഴിലാളികളുടെ ജീവിത സാഹചര്യം മനസിലാക്കുന്നതിനായി തൊഴിലാളി ലയണ്‍സുകളിലും സന്ദര്‍ശനം നടത്തി. 

കൊവിഡില്‍ തട്ടി തളര്‍ന്നിരിക്കുന്ന മൂന്നാറിന്റെ കൊവിഡാനന്തര ടൂറിസത്തിന് സമി യഹിയയുടെ സന്ദര്‍ശനം മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഹാരിസണ്‍ അധികൃതര്‍ പറഞ്ഞു. കേരളത്തിന്റെ മറ്റ് ഇടങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന്റെ ഭാഗമായിട്ടായിരുന്നു സമി യഹിയയും ഭാര്യ സൊഹാദും മൂന്നാറിലും എത്തിയത്. എസ്റ്റേറ്റിലെത്തിയ ഇരുവരും തൊഴിലാളികള്‍ക്കൊപ്പവും സമയം ചിലവഴിച്ചു. സീസണില്‍ നിരവധി ഇസ്രയേല്‍ സഞ്ചാരികള്‍ എത്തുന്ന മൂന്നാറിന്റെ വിവിധ ടുറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിച്ചാണ് ഇരുവരും മടങ്ങിയത്.