പാലക്കാട് പറളിയിലാണ് സംഭവം. മണ്ണിട്ടത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. പിന്നാലെ നാട്ടുകാരും ബിജെപി പഞ്ചായത്ത് അംഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു.

പാലക്കാട്: പാലക്കാട് അഴുക്കുചാൽ നിർമ്മാണത്തിനായി നീക്കിയ മണ്ണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഇട്ടതുമായി ബന്ധപ്പെട്ട് കൂട്ടയടി. പാലക്കാട് പറളിയിലാണ് സംഭവം ഉണ്ടായത്. മണ്ണിട്ടത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. പിന്നാലെ നാട്ടുകാരും ബിജെപി പഞ്ചായത്ത് അംഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. നാട്ടുകാരുടെ പരാതിയിൽ ബിജെപിയുടെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ 9 പേർക്കെതിരെ കേസ്. ബിജെപി അംഗങ്ങൾ കൊടുത്ത പരാതിയിൽ മൂന്ന് സിപിഎം പ്രവര്‍ത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. പൊലീസിനെയും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായിട്ടാണ് പരാതി.

YouTube video player