മലങ്കര ജലാശയമാണ് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ കുടിവെള്ള പദ്ധതികൾക്ക് ആശ്രയം.
ഇടുക്കി: മലങ്കര ഡാമിൽ രാസമാലിന്യം കലർന്നതിൽ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. വെളിയാമറ്റം പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവ്. ഫാക്ടറിയിലെ ഓയിൽ ചോർച്ച മൂലം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലാണ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഫാക്ടറി തുറന്നു പ്രവർത്തിക്കരുത്. ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ്. പ്ലൈവുഡ് കമ്പനി ഉടമ റിയാദിനെതിരെ കാഞ്ഞാർ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസമാണ് ഫാക്ടറിയിൽ നിന്നുള്ള രാസമാലിന്യം മലങ്കര ജലാശയത്തിലേക്ക് കലർന്നത്. മലങ്കര ജലാശയമാണ് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ കുടിവെള്ള പദ്ധതികൾക്ക് ആശ്രയം.
