പൊലീസ് സ്‌റ്റേഷനുകളിലെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനാണ് പുതിയ പദ്ധതി. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ പോണുകളിലൂടെയോ കബ്യുട്ടര്‍ മുഖാന്തരമോ ദ്യശ്യങ്ങള്‍ കാണാം

ഇടുക്കി: ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകളില്‍ മൂന്നാം കണ്ണ്. പൊലീസ് ആസ്ഥാനത്തുനിന്നും ജില്ലാ പൊലീസ് മേധാവി സ്‌റ്റേഷനുകളെ നേരിട്ട് നിരീക്ഷിക്കും. 30 പൊലീസ് സ്‌റ്റേഷനുകളിലായി 60 ക്യാമറകളാണ് സ്ഥാപിക്കുന്നത്. നിലവില്‍ ലോക്കപ്പുകളിലെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെയാണ് 2 ക്യാമറകള്‍കൂടി സ്ഥാപിക്കുന്നത്.

പൊലീസ് സ്‌റ്റേഷനുകളിലെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനാണ് പുതിയ പദ്ധതി. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ പോണുകളിലൂടെയോ കബ്യുട്ടര്‍ മുഖാന്തരമോ ദ്യശ്യങ്ങള്‍ കാണാം. സംസ്ഥാനത്തെ ലോക്കപ്പുകളുള്ള 471 പൊലീസ് സ്‌റ്റേഷനുകളിലും ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പുതിയതായി സ്ഥാപിക്കുന്ന ക്യാമറകളുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.