Asianet News MalayalamAsianet News Malayalam

വിവിധ ജില്ലകള്‍ക്ക് ഇന്ന് അവധി; ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴമൂലം ഇന്ന് (9.8.2018) നടത്താനിരുന്ന ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചതായി ഡയറക്ടർ അറിയിച്ചു.

Districts to be halted today Procurement Supplementary Examination postponed
Author
Thiruvananthapuram, First Published Aug 9, 2018, 6:45 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴമൂലം ഇന്ന് (9.8.2018) നടത്താനിരുന്ന ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചതായി ഡയറക്ടർ അറിയിച്ചു.

കനത്ത മഴയുടെയും ഉരുൾപൊട്ടലിന്‍റെയും പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ സർവകലാശാല ഇന്ന് (9.8.2018) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ അങ്കണവാടി മുതൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  ജില്ലാ കലക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകൾ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും.

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് (9.8.2018) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. കൊണ്ടോട്ടി താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. 

Follow Us:
Download App:
  • android
  • ios