Asianet News MalayalamAsianet News Malayalam

വന്യമൃഗങ്ങളും ആദിവാസികളും താമസിക്കുന്ന കാട്ടിലേക്ക് മറ്റുള്ളവര്‍ കടന്നുചെല്ലാന്‍ ശ്രമിക്കരുത്: ആര്‍ സുഗതന്‍

കാടുകള്‍ വെട്ടിത്തെളിച്ച് അവിടേക്ക് കടന്നു ചെല്ലാന്‍ അവര്‍ ശ്രമിച്ചാല്‍ അത് അതികപ്പറ്റാവും. വന്യമ്യഗങ്ങളും ആദിവാസികളടക്കം നിരവധിപേര്‍ അതിന്റെ അവകാശികളായുണ്ട്. അവരുടെ അവകാശങ്ങല്‍ നമ്മള്‍ പറിച്ചെടുക്കരുത്.

Do not try to get into the jungle where wild animals and adivasis live R Sugavan said
Author
Idukki, First Published Jan 25, 2019, 11:43 PM IST


ഇടുക്കി: വന്യമ്യഗങ്ങളും ആദിവാസികളുമടക്കം താമസിക്കുന്ന കാടുകളില്‍ മറ്റുള്ളവര്‍ കടന്നുചെല്ലാന്‍ ശ്രമിക്കരുതെന്ന് പക്ഷിനിരീക്ഷകനും പ്രക്യതി സ്‌നേഹിയുമായ ആര്‍ സുഗതന്‍. ജയരാജന്‍ ഫൗണ്ടെഷന്റെ നേത്യത്വത്തില്‍ മൂന്നാറില്‍ നടത്തപ്പെടുന്ന നേച്ചര്‍ ഫീലീം ഫെസ്റ്റുവലിലെ ഓപ്പന്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനങ്ങള്‍ക്ക് താമസിക്കുന്നതിന് നിരവധിയിടങ്ങളുണ്ട്. കാടുകള്‍ വെട്ടിത്തെളിച്ച് അവിടേക്ക് കടന്നു ചെല്ലാന്‍ അവര്‍ ശ്രമിച്ചാല്‍ അത് അതികപ്പറ്റാവും. വന്യമ്യഗങ്ങളും ആദിവാസികളടക്കം നിരവധിപേര്‍ അതിന്റെ അവകാശികളായുണ്ട്. അവരുടെ അവകാശങ്ങല്‍ നമ്മള്‍ പറിച്ചെടുക്കരുത്. അത്തരം പ്രവര്‍ത്തനങ്ങള്‍ ആവാസവ്യവസ്ഥക്ക് തിരിച്ചടിയാവുമെന്നും അദ്ദേഹം പറഞ്ഞു. 

കുട്ടികളില്‍ നിന്നാണ് പ്രക്യതി സംരക്ഷണം ആരംഭിക്കേണ്ടത്. ബാല്യകാലത്തില്‍ തന്നെ കുട്ടികളെ പ്രക്യതിയെ കുറിച്ചും വനങ്ങളും വന്യമ്യഗങ്ങളും നിലനില്‍ക്കേണ്ട ആവശ്യകതെക്കുറിച്ചും പഠിപ്പിക്കണം. അവരുടെ ആശയങ്ങള്‍ മുഖവിലക്കെടുത്ത് അതിലെ ശരിയും തെറ്റും മനസിലാക്കി കൊടുക്കണം. വളര്‍ന്നുവരുന്ന പുതുതലമുറക്ക് പ്രക്യതി സ്‌നേഹം നിലനിര്‍ത്തുന്നതിന് അത് സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios