തിരുവമ്പാടി പുല്ലൂരാംപാറ കുമ്പിടാൻ കടവിൽ ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്.
കോഴിക്കോട്: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ ഉഷസിൽ രാജന്‍റെ മകൻ ഷിബിൻ രാജ് (26) ആണ് മരിച്ചത്. തിരുവമ്പാടി പുല്ലൂരാംപാറ കുമ്പിടാൻ കടവിൽ ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്.
ഓമശ്ശേരിയിലെ സ്വകാര്യ ദന്താശുപത്രിയില്‍ ഡോക്റ്ററായി ജോലി ചെയ്തു വരികയായിരുന്നു ഷിബിൻ രാജ്. മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉഷ രാജൻ മാതാവും ജിനു രാജ് സഹോദരനുമാണ്.
