ആലപ്പുഴ വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ വള്ളികുന്നം പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന മൂന്നു കിലോമീറ്റർ ചുറ്റളവിലായിരുന്നു നായയുടെ ആക്രമണം 

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ വള്ളികുന്നം പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന മൂന്നു കിലോമീറ്റർ ചുറ്റളവിലായിരുന്നു നായയുടെ ആക്രമണം നടന്നത്. രണ്ടുപേരുടെ മുഖം നായ കടിച്ചു പറിച്ചിരുന്നു. നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നിരുന്നു. ഇന്ന് രാവിലെ നായ പിടുത്തക്കാർ പിടികൂടിയ നായ നിരീക്ഷണത്തിലിരിക്കെ വൈകിട്ട് ചത്തു. തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നു. 

Asianet News Live | Union Budget 2025 | Malayalam News Live | Kerala News |ഏഷ്യാനെറ്റ് ന്യൂസ്