Asianet News MalayalamAsianet News Malayalam

'സ്ത്രീധത്തിന്റെ പേരില്‍ ഭര്‍ത്താവും ഭരതൃമാതാവും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു'; പരാതിയുമായി യുവതി

വിവാഹ ശേഷം സ്ത്രീധനം കുറവാണെന്ന പേരില്‍ നിരന്തരം മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. 37 പവന്‍ ആഭരണവും മൂന്ന് ലക്ഷം രൂപയും വിവാഹ സമയത്ത് അനിമോന്‍ മകള്‍ക്ക് നല്‍കിയിരുന്നു.
 

Dowry harassment : woman complaint against Husband And Mother in Law
Author
Mannanchery, First Published Jul 5, 2021, 2:08 PM IST

മണ്ണഞ്ചേരി: സൈനികനായ ഭര്‍ത്താവും ഭര്‍തൃമാതാവും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതായി യുവതി പൊലീസില്‍ പരാതി നല്‍കി. മണ്ണഞ്ചേരി പഞ്ചായത്ത് അമ്പലക്കടവ് പണ്ടാരപ്പാട്ടത്തില്‍ കിരണ്‍ കുമാര്‍ (26), അമ്മ ഗീത(46) എന്നിവര്‍ക്കെതിരേ കിരണ്‍കുമാറിന്റെ ഭാര്യ അമൃത(26) മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. 

മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡ് കായിച്ചിറയില്‍ അനിമോന്റെ മകളാണ് അമൃത. 2019 ഏപ്രില്‍ 24നായിരുന്നു കരസേനയില്‍ ഉദ്യോഗസ്ഥനായ കിരണുമായുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു വയസുള്ള പെണ്‍കുട്ടിയുണ്ട്. വിവാഹ ശേഷം സ്ത്രീധനം കുറവാണെന്ന പേരില്‍ നിരന്തരം മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. 37 പവന്‍ ആഭരണവും മൂന്ന് ലക്ഷം രൂപയും വിവാഹ സമയത്ത് അനിമോന്‍ മകള്‍ക്ക് നല്‍കിയിരുന്നു. പണയംവെക്കാനെന്ന പേരില്‍ ഈ സ്വര്‍ണം മുഴുവന്‍ അമൃതയുടെ സമ്മതമില്ലാതെ വിറ്റന്നാണ് ആക്ഷേപം.

ഇരുവരും തമ്മില്‍ നേരത്തെ പ്രശ്നമുണ്ടായതിനെത്തുടര്‍ന്ന് കോടതി ഇടപെടുകയും അമൃതയ്ക്കും മകള്‍ക്കും സംരക്ഷണ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് മര്‍ദ്ദനം തുടരുകയായിരുന്നെന്ന് യുവതി പറയുന്നു. പൊലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് അമൃത ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios