കോളനിയിലിപ്പോൾ ആഘോഷമാണ്. ഒപ്പം അഭിനന്ദന പ്രവാഹവും. അതികഠിനമായ വഴികള്‍ കടന്നാണ് സുരഭി ഈ അഭിമാന നേട്ടം കൈവരിച്ചത്.
തിരുവനന്തപു: ഓരോ ദിവസവും പ്രതിഭകള്‍ പിറവിയെടുക്കുന്ന തലസ്ഥാന നഗരയിലെ രാജാജി നഗര്‍ കോളനിക്കാർക്ക് തങ്ങൾക്കിടയിൽ നിന്നുതന്നെ ആദ്യമായി ഒരു ഡോക്ടറെ കിട്ടിയിരിക്കുകയാണ്, ഡോക്ടർ സുരഭി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് 23 കാരിയായ സുരഭി ബിഡിഎസ് കരസ്ഥമാക്കിയത്. കോളനിയിലെ സുരേഷിന്‍റെയും മഞ്ജുവിന്‍റെ മകളാണ് സുരഭി.
കോളനിയിലിപ്പോൾ ആഘോഷമാണ്. ഒപ്പം അഭിനന്ദന പ്രവാഹവും. അതികഠിനമായ വഴികള്‍ കടന്നാണ് സുരഭി ഈ അഭിമാന നേട്ടം കൈവരിച്ചത്. പ്രവേശനപരീക്ഷയ്ക്ക് ആദ്യ തവണ പിന്നിലായിട്ടും സുരഭി തന്‍റെ ആഗ്രഹം കൈവിട്ടില്ല. കഷ്ടതയിലും വീട്ടുകാര്‍ മകള്‍ക്കൊപ്പം നിന്നു.
''ചെങ്കൽച്ചൂളയിൽ നിന്ന് ആണെന്ന് പറയാൻ പണ്ട് മടിയായിരുന്നു. എന്നാലിപ്പോൾ ഇവിടെ നഴ്സ്മാരുണ്ട്. എൽഎൽബി പഠിച്ചവരുണ്ട്. പൊലിസുകാരുണ്ട്. ഡോക്ടർ മാത്രം ഉണ്ടായിരുന്നില്ല, അതുമായി'' - സുരഭി പ്രതികരിച്ചു
ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് മുകേഷാണ് തന്‍റെ പ്രചോദനമെന്നാണ് സുരഭി പറയുന്നത്. ഒരു വര്‍ഷം മുൻപാണ് കോളനിയിലുള്ള മുകേഷിനെ സുരഭി വിവാഹം കഴിച്ചത്. അടുത്ത മാസം പുതിയ കണ്‍മണിയെ കാത്തിരിക്കുന്ന ഇവര്‍ക്ക് ഇരട്ടി സന്തോഷമായിരിക്കുകയാണ് ഈ നേട്ടം.

