മാന്നാര്‍: കടുത്ത വേനലില്‍ അപ്പര്‍ കുട്ടനാടന്‍ കാര്‍ഷിക മേഖലയിലെ കൃഷിയുടെ ജലസമ്പത്തായ തോടുകള്‍ വറ്റിവരണ്ടു. പമ്പാ അച്ചന്‍കോവിലാറുകളുടെ കൈവഴികളായ ചെന്നിത്തല പുത്തനാറും കൈതോടുകളുമാണ് വെള്ളമില്ലാതെ വറ്റിവരണ്ട് വിണ്ടുകീറിയ നിലയിലായത്. കതിരണിഞ്ഞ പാടങ്ങളില്‍ വെള്ളം കിട്ടാതെ നെല്‍ചെടികള്‍ പലയിടത്തും വീണുകിടക്കുന്നു. 

കനാലുകളുടെ തകര്‍ച്ചയില്‍ കൃഷിക്കാവശ്യമായ വെള്ളം സമയത്ത് കിട്ടാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഒരുകാലത്തും ഈ തോട് ഇങ്ങനെ വറ്റാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വറ്റിവരണ്ട തോടുകളില്‍  മാലിന്യങ്ങള്‍ കുന്നുകൂടി പരിസരമാകെ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയാണ്.