എടക്കര, പട്ടര്‍പാലം എന്നിവിടങ്ങളിലെ 800 കുടുംബങ്ങള്‍ക്ക് മഴക്കാലമായിട്ടും കുടിവെള്ളമില്ല. കിണറുകളില്‍ കിട്ടുന്നത് കലങ്ങിയ വെള്ളം. വേനല്‍ക്കാലത്ത് തുടങ്ങിയ ദുരിതം മഴ തുടങ്ങിയിട്ടും തീരുന്നില്ല

എലിയാര്‍മല: കോഴിക്കോട് എലിയാര്‍മലയിലെ ചെങ്കല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍. ഖനനം മൂലം കുടിവെളളം ഇല്ലാതായെന്നാണ് പരാതി. ഖനനത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.

എടക്കര, പട്ടര്‍പാലം എന്നിവിടങ്ങളിലെ 800 കുടുംബങ്ങള്‍ക്ക് മഴക്കാലമായിട്ടും കുടിവെള്ളമില്ല. കിണറുകളില്‍ കിട്ടുന്നത് കലങ്ങിയ വെള്ളം. വേനല്‍ക്കാലത്ത് തുടങ്ങിയ ദുരിതം മഴ തുടങ്ങിയിട്ടും തീരുന്നില്ല. എല്ലാറ്റിനും കാരണം എലിയാര്‍മലയിലെ ചെങ്കല്‍ ഖനനമെന്ന് പ്രദേശവാസികള്‍ പറയുന്നു. 200 ഏക്കര്‍ ഭൂമിയില്‍ ചെങ്കല്‍ ഖനനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

ജിയോളജി വകുപ്പിന‍്റെയും തലക്കുളത്തൂര്‍ പഞ്ചായത്തിന്‍റെയും അനുമതിയോടെയാണ് ഖനനമെന്ന് ഉടമകള്‍ പറയുന്നു. എന്നാല്‍ ഖനനത്തിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം കോടതിയെ സമീപിക്കാനാണ് എലിയാര്‍മല സംരക്ഷണസമിതിയുടെ തീരുമാനം.