എടവണ്ണ: രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്കും നഴ്സിനും പരിക്ക്. ചെരുമണ്ണ് കുരിശുംപടിയിൽ  ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം. നിലമ്പൂരിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളെജിലേക്ക് ഹൃദ്രോഗിയുമായി പോകുകയായിരുന്ന 108 ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ  മുഹമ്മദ് മുർഷിദ്(21), നഴ്സ്  ജഷീല (37) എന്നിവർക്കാണ് പരിക്കേറ്റത്. അപകടം നടന്നയുടനെ രോഗിയെ മറ്റൊരു ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയുടെ കൂടെയുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.