പരാതിക്കാരിയായ യുവതി റോഡ് മുറിച്ച് കടക്കാനായി സീബ്ര ക്രോസില്‍ നില്‍ക്കുമ്പോള്‍ അമിത വേഗതയില്‍ അജയ് ബസ് ഓടിച്ചെത്തുകയായിരുന്നു. 

കോഴിക്കോട്: അമിത വേഗതയില്‍ സീബ്ര ക്രോസിങ്ങിലൂടെ അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു. ഡ്രൈവര്‍ കെ അജയ്ക്കെതിരെയാണ് നടപടിയുണ്ടാവുക. അഴിഞ്ഞിലം സീബ്ര ക്രോസിങ്ങില്‍ മാര്‍ച്ച് 22 നാണ് പരാതിക്കിടയായ സംഭവം നടന്നത്. പരാതിക്കാരിയായ യുവതി റോഡ് മുറിച്ച് കടക്കാനായി സീബ്ര ക്രോസില്‍ നില്‍ക്കുമ്പോള്‍ അമിത വേഗതയില്‍ അജയ് ബസ് ഓടിച്ചെത്തുകയായിരുന്നു.