ഓമശ്ശേരി പുത്തൂരില്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ വാന്‍ മറിഞ്ഞ് അപകടം. ഓമശ്ശേരി മാനിപുരം എയുപി സ്‌കൂളിലെ വാനാണ് അപകടത്തില്‍പ്പെട്ടത്.
കോഴിക്കോട്: ഓമശ്ശേരി പുത്തൂരില്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ വാന്‍ മറിഞ്ഞ് അപകടം. ഓമശ്ശേരി മാനിപുരം എയുപി സ്‌കൂളിലെ വാനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകീട്ട് 4.30ഓടെയാണ് അപകടമുണ്ടായത്. അപകട സമയത്ത് വാഹനത്തില്‍ പത്ത് വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ ഇവരെ നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ മുഹമ്മദ് ബഷീറിന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് വിദ്യാര്‍ത്ഥികളും ഡ്രൈവറും ഒഴികെയുള്ളവര്‍ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയതായാണ് ലഭിക്കുന്ന വിവരം. ശേഷിച്ച വിദ്യാര്‍ത്ഥികളെ സ്‌കാനിംഗിന് നിര്‍ദേശിച്ചിട്ടുണ്ട്. വാനിന്റെ ആക്‌സില്‍ ഒടിഞ്ഞതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ഡ്രൈവര്‍ പറയുന്നത്.
രാത്രി 11 മണിയ്ക്ക് കണ്ണൂര്‍ വനിതാ ജയിലിന് 25 മീറ്റർ ഉയരത്തില്‍ അജ്ഞാത ഡ്രോൺ; ടൗൺ പൊലീസ് കേസെടുത്തു
