Asianet News MalayalamAsianet News Malayalam

നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ പറ പറക്കും ഡ്രോണുകള്‍

പത്ത് മിനിട്ടിൽ നൂറു ഹെക്ടർ പാടശേഖരത്തിലെ വിളകൾ പരിശോധിക്കാൻ ഡ്രോണുകൾക്ക് കഴിയും. പാലക്കാട് ആലത്തൂർ പ‌ഞ്ചായത്തിലെ ചേന്നങ്ങോട് പാടശേഖരത്തിലാണ് പരീക്ഷണ പറക്കൽ നടത്തിയത്

drones help paddy farmers in palakkad
Author
Palakkad, First Published Dec 2, 2018, 8:37 AM IST

പാലക്കാട്: പാലക്കാട്ടെ നെൽ കർഷകരുടെ പ്രതീക്ഷകൾക്ക് ചിറകു നൽകി ഡ്രോണുകൾ. നെൽപ്പാടങ്ങളിലെ കീടനാശിനി പ്രയോഗവും രോഗനിർണയവും ഇനി മുതൽ ഡ്രോണുകൾ നടത്തും. നെൽ കർഷക‍ർക്ക് വലിയ ചെലവ് വരുന്ന കീടനാശിനി പ്രയോഗവും നെൽച്ചെടികളുടെ രോഗനിർണയവും ഇനി കുറഞ്ഞ സമയത്തിൽ കൂടുതൽ കൃത്യതയിൽ ഡ്രോണുകൾ ചെയ്യും.

പത്ത് മിനിട്ടിൽ നൂറു ഹെക്ടർ പാടശേഖരത്തിലെ വിളകൾ പരിശോധിക്കാൻ ഡ്രോണുകൾക്ക് കഴിയും. പാലക്കാട് ആലത്തൂർ പ‌ഞ്ചായത്തിലെ ചേന്നങ്ങോട് പാടശേഖരത്തിലാണ് പരീക്ഷണ പറക്കൽ നടത്തിയത്. ആലത്തൂരിലെ കർഷകരുടെ സംഘടനയായ ഹരിത കർമ്മസേന വഴിയാണ് ഡ്രോണുകൾ പാടശേഖരങ്ങളിൽ ഇറക്കുക.

പുതിയ സാങ്കേതിക വിദ്യ നെൽകൃഷി കൂടുതൽ ലാഭകരമാക്കുവാനും കീടബാധകൾ മുൻകൂട്ടി കണ്ടെത്തുവാനും ഉപകരിക്കും. ആദ്യഘട്ടത്തിൽ ഡ്രോണുകൾ വാടകയ്ക്കെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയകരമെന്ന് കണ്ടാൽ ഇവ സ്വന്തമായി വാങ്ങുവാനും ഹരിത കർമ്മസേന ആലോചിക്കുന്നു. 

Follow Us:
Download App:
  • android
  • ios