പ്രളയ ജലത്തോടൊപ്പം താറാവ് കര്‍ഷകന്റെ ജീവിതവും കണ്ണീര്‍ കടലായി. മഹാപ്രളയത്തില്‍ പതിമൂവായിരം താറാവുകള്‍ നഷ്ടപ്പെട്ട പരമ്പരാഗത താറാവ് കര്‍ഷകന്‍ പാവുക്കര തോട്ടുനിലത്ത് സജിയുടെ ജീവിതമാണ് കണ്ണീര്‍ കടലായി മാറിയത്.
മാന്നാര്‍: പ്രളയ ജലത്തോടൊപ്പം താറാവ് കര്‍ഷകന്റെ ജീവിതവും കണ്ണീര്‍ കടലായി. മഹാപ്രളയത്തില്‍ പതിമൂവായിരം താറാവുകള്‍ നഷ്ടപ്പെട്ട പരമ്പരാഗത താറാവ് കര്‍ഷകന്‍ പാവുക്കര തോട്ടുനിലത്ത് (ഇടത്തേല്‍) സജി (45) യുടെ ജീവിതമാണ് കണ്ണീര്‍ കടലായി മാറിയത്.
21 രൂപ പ്രകാരം ഹാച്ചറികളില്‍ നിന്നും വാങ്ങി വളര്‍ത്തിയ 45 ദിവസം പ്രായമായ താറാവുകളാണ് പ്രളയത്തില്‍ നഷ്ടപ്പെട്ടത്. തീറ്റകള്‍, വള്ളം, തീറ്റയ്ക്കായുള്ള പാത്രങ്ങള്‍ എല്ലാം തന്നെ വെള്ളത്തില്‍ ഒഴുകിപോയി. താറാവ് കൃഷി നടത്തി ഉപജീവനം കഴിയുന്ന ഈ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമാണ് പ്രളയം ഉണ്ടാക്കിയത്.
