ഇന്നലെ വൈകുന്നേരം തീറ്റികൊടുക്കാന്‍ കൂട്ടില്‍ കയറ്റിയ താറാവുകളെ ഇന്ന് രാവിലെ വന്ന് നോക്കിയപ്പോഴാണ് കൂട്ടത്തോടെ ചത്ത് കിടക്കുന്നതായി കണ്ടത്...

ആലപ്പുഴ: ആലപ്പുഴയിലെ എടത്വയിൽ താറാവുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. തലവടി ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ബിജുവിന്റെ നൂറ് കണക്കിന് താറാവുകളാണ് ചത്തത്. ഇന്നലെ വൈകുന്നേരം തീറ്റികൊടുക്കാന്‍ കൂട്ടില്‍ കയറ്റിയ താറാവുകളെ ഇന്ന് രാവിലെ വന്ന് നോക്കിയപ്പോഴാണ് കൂട്ടത്തോടെ ചത്ത് കിടക്കുന്നതായി കണ്ടത്. വെറ്ററിനറി ഡോക്ടറെ വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം അറിയാന്‍ വ്യക്തമാകൂ എന്ന് ഡോക്ടര്‍ പറഞ്ഞു. തിരുവല്ലാ മഞ്ഞാടിയില്‍ പരിശോധന നടത്താനുള്ള നടപടികള്‍ ആരംഭിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona