പ്രദേശത്ത് ഫിഷിംഗ് ഹാര്‍ബര്‍ വേണമെന്ന ഇവരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് വള്ളങ്ങളും വലകളും നഷ്ടപ്പെട്ട സംഭവങ്ങള്‍ പ്രദേശത്ത് നിരവധിയാണ്.
കാസര്‍കോട്: കോട്ടിക്കുളത്ത് വള്ളം അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചതോടെ ഹാര്‍ബര്‍ വേണമെന്ന ആവശ്യം വീണ്ടും ശക്തമായി. കടല്‍ക്ഷോഭത്തില്‍പ്പെട്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം ഹാര്‍ബര്‍ ഇല്ലാത്തതാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.
മത്സ്യത്തൊഴിലാളിയായ ബേക്കലിന് സമീപം കോട്ടിക്കുളത്തെ ഗോപാലന്‍ തോണി മറിഞ്ഞ് മരിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ശക്തമായ കടല്‍ക്ഷോഭത്തില്‍ വള്ളം അപകടത്തില്‍പ്പെടുകയായിരുന്നു. പ്രദേശത്ത് ഫിഷിംഗ് ഹാര്‍ബര്‍ വേണമെന്ന ഇവരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് വള്ളങ്ങളും വലകളും നഷ്ടപ്പെട്ട സംഭവങ്ങള്‍ പ്രദേശത്ത് നിരവധിയാണ്.
കോട്ടിക്കുളം, ബേക്കല്‍, കീഴൂര്‍, പള്ളിക്കര എന്നിവിടങ്ങളില്‍ നിന്ന് നിരവധി തൊഴിലാളികളാണ് ദിവസവും കോട്ടിക്കുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമായാല്‍ നൂറ് കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഉപകാരമാകും.

എടിഎം പിഴുതെടുത്ത് കൊണ്ടുപോയി; 27 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഉപേക്ഷിച്ചു
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ഒരു പൊതുമേഖലാ ബാങ്കിന്‍റെ എടിഎം പിഴുതെടുത്ത് കൊണ്ടുപോയി 27 ലക്ഷം രൂപ കൊള്ളയടിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മോഷ്ടാക്കളെ കുറിച്ച് വിവരമൊന്നുമില്ല. ബാങ്ക് ഓഫ് ബറോഡ എടിഎം ഒരു എസ്‌യുവിയിൽ കെട്ടിയ ശേഷമാണ് പിഴുതെടുത്തത് എന്നാണ് വിവരം. സിസിടിവികളെ വിദഗ്ധമായി മറിച്ചാണ് കൊള്ള നടന്നത്. എടിഎമ്മിലെയും പരിസരത്തെയും സിസിടിവി ക്യാമറകളിൽ പെയിന്‍റ് തെളിച്ച് അവയുടെ കാഴ്ച കവര്‍ച്ചക്കാര്‍ മറച്ചിരുന്നു.
എടിഎം അപകടത്തിലാണ് എന്ന സന്ദേശം ബംഗളൂരുവിലെ എടിഎമ്മിന്‍റെ സുരക്ഷാ ചുമതല വഹിക്കുന്ന ഏജൻസി പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘങ്ങളെ അലേർട്ട് ചെയ്തു. എന്നാല്‍ സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. ഒരു പൊലീസ് പെട്രോള്‍ സംഘത്തിന്‍റെ മുന്നില്‍ കവര്‍ച്ച സംഘത്തിന്‍റെ വാഹനം പെട്ടെങ്കിലും അവർ രക്ഷപ്പെടുകയായിരുന്നു എന്നാണ് ശംബുഗഡ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഹനുമാനറാമിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അയൽ ജില്ലകളില്‍ അടക്കം പൊലീസിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കൊള്ള സംഘത്തെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഏകോപിക്കാനാണ് രാജസ്ഥാന്‍ പൊലീസ് തീരുമാനം.
