ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഓഡിറ്റോറിയത്തില്‍ നിന്ന് മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിട്ടതായി കണ്ടെത്തിയത്.

കരുവാറ്റ: മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കി വിട്ടതിനും, പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുളള ഖര മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിനും കരുവാറ്റ എസ്.ബി ഓഡിറ്റോറിയത്തിന് നോട്ടീസും 5,000 രൂപ പിഴയും. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഓഡിറ്റോറിയത്തില്‍ നിന്ന് മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിട്ടതായി കണ്ടെത്തിയത്. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. തുടര്‍ ദിവസങ്ങളില്‍ സ്ഥലം പരിശോധിച്ച്, നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും സ്‌ക്വാഡ് പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി.

കരുവാറ്റ ഗ്രാമപഞ്ചായത്തിലെ എംസിഎഫിലും, 15 വാണിജ്യ കേന്ദ്രങ്ങളിലും സ്‌ക്വാഡ് പരിശോധന നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രം, ഹോമിയോ, വെറ്റിനറി ആശുപത്രികള്‍, ബഡ്‌സ് സ്‌കൂള്‍ എന്നീ സര്‍ക്കാര്‍ സ്ഥാപാനങ്ങളിലും പരിശോധന നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രം, ഹോമിയോ ആശുപത്രി, എംസിഎഫ്, ആക്രി കട, സാറ ഇന്‍ഡസ്റ്ററീസ്, മദീന ഹോട്ടല്‍ എന്നീ സ്ഥാപനങ്ങള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നോട്ടീസ് നല്‍കി. 

തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡില്‍ ജോയിന്റ് ബിഡിഒ കെ ബി അജയകുമാര്‍, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആര്‍ വിപിന്‍ ബാബു, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാങ്കേതിക വിദഗ്ധന്‍ അഖില്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ അരുണ്‍ ജോയി എസ്എ, അജിന്‍ സായി, ശ്രീഹരി തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

'സിസേറിയൻ കഴിഞ്ഞ് 6-ാം ദിവസം ഫയൽ നോക്കി തുടങ്ങി, 15-ാം ദിവസം പൊതുപരിപാടിക്കെത്തി'; ആര്യയുടെ മറുപടി

YouTube video player