രാവിലെ 800 മീറ്റർ നടത്ത മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. 

കൊച്ചി: കൊച്ചിയിൽ എക്സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ത്ഥിയായ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തിലെ പ്രിവന്‍റീവ് ഓഫിസർ വേണു കുമാർ (53) ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. 800 മീറ്റർ നടത്ത മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹപ്രവർത്തകന്‍റെ നിര്യാണത്തെ തുടർന്ന് കായികമേള നിർത്തിവെച്ചു.