ക്ഷേത്രം ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ക്ഷേത്രം ജീവനക്കാരന് നേരെ കണ്ണൂരിൽ ആക്രമണം. കണ്ണൂര്‍ കാനത്തൂര്‍ ക്ഷേത്രം ക്ലര്‍ക് ആനന്ദിന് നേരെയാണ് ആക്രമണം. ഇദ്ദേഹത്തിന്റെ തുടയിൽ കുത്തേറ്റു. ക്ഷേത്രം ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂര്‍ പള്ളിക്കുന്നിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. ആനന്ദിനെ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.