കുട്ടിയുടെ വീട്ടിൽ നിന്ന് എയർ​ഗൺ കണ്ടെത്തിയിട്ടുണ്ട്. എയർഗൺ ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലാണെന്നാണ് പ്രാഥമിക നിഗമനം. 

ആലപ്പുഴ: ആലപ്പുഴയിലെ സ്കൂളിൽ വെടിവെയ്പ് ഉണ്ടായിട്ടില്ലെന്ന് ഡിവൈ.എസ്പി എം.ആർ. മധു ബാബു. സ്കൂളിൽ ഉണ്ടായ തർക്കത്തിന്റെ പേരിൽ ഇടവഴിയിൽ വെച്ച് അടിപിടി മാത്രമാണുണ്ടായതെന്നും എയർ ​ഗൺ ഉപയോ​ഗിച്ച് ആ​ക്രമിക്കുകയാണ് ചെയ്തതെന്നും ഡിവൈ.എസ് പി പറഞ്ഞു. പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്നും ഡിവൈ.എസ്പി ചൂണ്ടിക്കാട്ടി. കുട്ടിയുടെ വീട്ടിൽ നിന്ന് എയർ​ഗൺ കണ്ടെത്തിയിട്ടുണ്ട്. എയർഗൺ ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലാണെന്നാണ് പ്രാഥമിക നിഗമനം. 

വിദ്യാർഥികൾ തമ്മിൽ സ്കൂൾവളപ്പിൽ വെച്ച് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന്‌ പുറത്തുവെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകർ പരാതി നൽകിയതിനെത്തുടർന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാർഥിയുടെ മൊഴിയെടുത്തിരുന്നു. 

തുടർന്ന് വിദ്യാർഥിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ എയർഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാർഥികളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്നുപേർക്കും പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ജുവനൈൽ കോടതിക്കു റിപ്പോർട്ട് നൽകി. കുട്ടികൾ ജുവനൈൽ കോടതിയിൽ ഹാജരാകണം. 

Wayanad Landslide LIVE Update | Asianet News | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ്