Asianet News MalayalamAsianet News Malayalam

റേഷൻ വാങ്ങാനെത്തിയവർ നിരാശരായി മടങ്ങി; ഇ പോസ് മെഷീനുകൾ പണി മുടക്കി; ഇന്നും റേഷന്‍ വിതരണം തടസ്സപ്പെട്ടു

എന്നത്തേയും പോലെ സെർവർ തകരാറെന്ന് ഇന്നും ഐടി സെല്ലിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ഉടനടി പരിഹരിക്കുമെന്ന് ഉറപ്പും ലഭിച്ചു. പ്രതീക്ഷയോടെ വന്നവർ കുറച്ചുനേരം കാത്ത് നിന്നെങ്കിലും നിരാശരായി മടങ്ങി
 

E POS machines are out of order Ration distribution disrupted even today sts
Author
First Published Nov 10, 2023, 3:05 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രാവിലെ മുതൽ റേഷന്‍ വിതരണം തടസ്സപ്പെട്ടു. ഇപോസ് മെഷീന്‍ സര്‍വ്വർ തകരാറിലായതോടെയാണ് വിതരണം മുടങ്ങിയത്. പതിവുപോലെ റേഷൻ വിതരണം ഇന്നും മുടങ്ങി. രാവിലെ 8 മുതൽ തന്നെ കടകൾ തുറന്നെങ്കിലും അപ്പോൾ മുതലേ ഇപോസ് മെഷീൻ പണിമുടക്കിയതാണ്. എന്നത്തേയും പോലെ സെർവർ തകരാറെന്ന് ഇന്നും ഐടി സെല്ലിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ഉടനടി പരിഹരിക്കുമെന്ന് ഉറപ്പും ലഭിച്ചു. പ്രതീക്ഷയോടെ വന്നവർ കുറച്ചുനേരം കാത്ത് നിന്നെങ്കിലും നിരാശരായി മടങ്ങി

കഴിഞ്ഞമാസം അവസാനവും ഇതുപോലെ മെഷീൻ തകരാറിലായി വിതരണം നിന്നതാണ്. വാങ്ങാനാകാത്തവർക്കായി ഒക്ടോബറിലെ റേഷൻ വാങ്ങാനുള്ള സമയം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. മാസാവസാനം ഒരുപാടാളുകൾ ഒന്നിച്ച് വരുമ്പോൾ സെർവർ തകരാർ വരാറുണ്ടെങ്കിലും തുടക്കത്തിലേ തന്നെയിത് പതിവല്ല. സാങ്കേതിക തകരാർ വേഗത്തിൽ പരിഹരിക്കാൻ തുടങ്ങി, കാത്തിരിക്കൂവെന്നാണ് ഡീലേഴ്സിന് ഭക്ഷ്യവകുപ്പിൽ നിന്നും കിട്ടിയ നിർദേശം. 

'അനധികൃതമായി കൈവശം വച്ചവരില്‍ നിന്ന് അർഹരിലേക്ക്'; 15,000 മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം ആരംഭിച്ചു

ഇ-പോസ് മെഷീൻ പണിമുടക്കി

Follow Us:
Download App:
  • android
  • ios