തൃശൂരിൽ നേരിയ ഭൂചലനം. രാത്രി 11.13 ഓടെയാണ് ശബ്ദത്തോടെ ഒരു സെക്കൻഡ് ദൈർഘ്യത്തിൽ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂർ നഗരത്തിൽ പാട്ടുരായ്ക്കൽ, വിയ്യൂർ, ലാലൂർ, ചേറൂർ, ഒല്ലൂർ, പൂച്ചട്ടി,...

തൃശൂർ: തൃശൂരിൽ നേരിയ ഭൂചലനം. രാത്രി 11.13 ഓടെയാണ് ശബ്ദത്തോടെ ഒരു സെക്കൻഡ് ദൈർഘ്യത്തിൽ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂർ നഗരത്തിൽ പാട്ടുരായ്ക്കൽ, വിയ്യൂർ, ലാലൂർ, ചേറൂർ, ഒല്ലൂർ, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂർക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട് , പട്ടാളക്കുന്ന്, അയ്യന്തോൾ, മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. 

മഴ പെയ്യുന്നതിനാൽ ഇടി മുഴക്കത്തിന്‍റെ ഭാഗമാണെന്നായിരുന്നു ആദ്യം സംശയിച്ചത്. വീടിന്‍റെ വാതിലുകൾ ശബ്ദത്തോടെ ഇളകുകയും പാത്രങ്ങൾ മറിഞ്ഞു വീഴുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. പ്രഭവ കേന്ദ്രവും തീവ്രതയും വ്യക്തമായിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലും തൃശ്ശൂരിന് സമീപ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.