ചോദ്യപേപ്പര്‍ മാറിപ്പൊട്ടിക്കുകയും നിശ്ചിതസമയത്തല്ലാതെ വിദ്യാര്‍ഥികളെ വീണ്ടുംവിളിച്ച് പരീക്ഷ നടത്തുകയും ചെയ്ത സംഭവം ഒരു മാസത്തിനുശേഷമാണ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയെ അറിയിച്ചത്. ഇത് ഗുരുതരമായ ക്രമക്കേടും വീഴ്ചയുമായി യോഗം വിലയിരുത്തി
കോട്ടയം: ചോദ്യക്കടലാസ് കെട്ട് മാറിപ്പൊട്ടിക്കുകയും സര്‍വകലാശാല നിശ്ചയിച്ച സമയത്തല്ലാതെ പരീക്ഷ നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരേ നടപടിയെടുക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. എടത്വാ സെന്‍റ് അലോഷ്യസ് കോളേജില്‍ കഴിഞ്ഞ ജൂലൈയിലാണ് സംഭവം. പ്രിന്‍സിപ്പലിനെ ചീഫ് സൂപ്രണ്ട് സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ചോദ്യപേപ്പര്‍ മാറിപ്പൊട്ടിക്കുകയും നിശ്ചിതസമയത്തല്ലാതെ വിദ്യാര്‍ഥികളെ വീണ്ടുംവിളിച്ച് പരീക്ഷ നടത്തുകയും ചെയ്ത സംഭവം ഒരു മാസത്തിനുശേഷമാണ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയെ അറിയിച്ചത്. ഇത് ഗുരുതരമായ ക്രമക്കേടും വീഴ്ചയുമായി യോഗം വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏകാംഗസമിതിയെ നിയോഗിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. അജി സി. പണിക്കരാണ് അന്വേഷണം നടത്തുക.
