ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മൈസൂരിലേക്ക് നടത്തിയ വിനോദയാത്രയിലാണ് കുതിരകളോട് കമ്പം തോന്നിയത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ആദ്യ കുതിരയെ സ്വന്തമാക്കിയത് 2014ല്‍.
കാസര്‍കോട്: ഉദുമയിലെ ഇബ്രാഹിമിന്‍റെ വീട്ടില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത് കുതിരക്കുളമ്പടികളാണ്. ഒന്നും രണ്ടുമല്ല എട്ട് കുതിരകളെയാണ് ഇബ്രാഹിം വളര്‍ത്തുന്നത്. ഉദുമ പാക്യാരയിലെ ഇബ്രാഹിമിന്‍റെ വീട്ടുവളപ്പിലെ കാഴ്ചയാണ് ഈ കുതിരകൾ. സല്‍മയും മാലിക്കും ജാക്കിയും സുല്‍ത്താനുമെല്ലാം ഓടിച്ചാടി നടക്കുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതോടെയാണ് ഇബ്രാഹിം കുതിരകളെ അരുമകളാക്കിയത്.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മൈസൂരിലേക്ക് നടത്തിയ വിനോദയാത്രയിലാണ് കുതിരകളോട് കമ്പം തോന്നിയത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ആദ്യ കുതിരയെ സ്വന്തമാക്കിയത് 2014ല്‍. ആദ്യം കുതിരയെ വാങ്ങിയത് ബാംഗ്ലൂരില്‍ നിന്ന്. ചെറു കുതിര ഇനമായ പോണിയായിരുന്നു അത്. പിന്നീട് മൈസൂരില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമെല്ലാം കുതിരകളെ കൊണ്ടുവന്നു. ഇബ്രാഹിമിന്‍റെ മക്കളും കുതിര പരിപാലനത്തില്‍. പഴയ കുടുംബവീടിനോട് ചേര്‍ന്നുള്ള ഒന്നരയേക്കര്‍ സ്ഥലം കുതിരകൾക്ക് ഉല്ലസിക്കാനായി ഒഴിച്ചിട്ടിരിക്കുകയാണ് ഇബ്രാഹിം.
