Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി

ഇന്ന് 349 സ്രവ സാംപിള്‍ പരിശോധനക്കയച്ചു. ആകെ 16,552 സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 15,924 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 15,491 എണ്ണം നെഗറ്റീവ് ആണ്.

eight more people affected covid 19 in kozhikode
Author
Kozhikode, First Published Jul 9, 2020, 6:54 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് എട്ട് പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.  ഒരാള്‍ രോഗമുക്തി നേടുകയും ചെയ്തു.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍

1)  കല്ലായി സ്വദേശി (39)- ജൂലൈ 4ന് കുവൈത്തില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ്  പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവം പരിശോധനക്കെടുത്തു. ഫറോക്ക് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സിയിലേയ്ക്ക് മാറ്റി.

2)  കൊടുവളളി സ്വദേശി (33)- ജൂലൈ 4ന് റിയാദില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ്  പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവം പരിശോധനക്കെടുത്തു. ഫറോക്ക് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സിയിലേയ്ക്ക് മാറ്റി.

3) മണിയൂര്‍ സ്വദേശി(61)- ജൂലൈ 7ന് വിജയവാഡയില്‍ നിന്നും ടൂറിസ്റ്റ് ബസ്സില്‍ പാലക്കാടെത്തി. തുടര്‍ന്ന് ടാക്സിയില്‍ വീട്ടിലെത്തി. അന്നുതന്നെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ അഡ്മിറ്റ് ചെയ്തു.  സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

4)  രാമനാട്ടുകര സ്വദേശി (38)- ജൂലൈ 1ന് സൗദിയില്‍നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലായ് 4ന് രോഗലക്ഷണങ്ങളെ  തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
.
5)  കല്ലായി സ്വദേശി (52)- ജൂണ്‍ 30ന് പ്രദേശത്തെ പോസിറ്റീവായ ഗര്‍ഭിണിയുടെ അമ്മാവന്‍ ഇവരുമായി സമ്പര്‍ക്കത്തിലായതിനാല്‍ ജൂലായ് 3ന് കല്ലായിയില്‍ നിന്ന് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു.  ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി സി.യില്‍ ചികിത്സയിലാണ്.

6)  ഏറാമല സ്വദേശി (44)- ജൂലൈ 5ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച്  സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

7)  മൂടാടി സ്വദേശി (42)- ജൂണ്‍ 25ന് കുവൈത്തില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 6ന് കോഴിക്കോട് മെഡിക്കല്‍ കേളേജിലെത്തിച്ച്  സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

8) നാദാപുരം സ്വദേശി(38)- ജൂലൈ 6ന് ബാഗ്ലൂരില്‍ നിന്നും കാറില്‍ തലശ്ശേരിയിലെത്തി. തലശ്ശേരിയിലുളള സഹോദരിയുടെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 7ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തി സ്രവം  പരിശോധനക്കെടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടിസിയില്‍ ചികിത്സയിലാണ്.

ഇന്ന് രോഗമുക്തി നേടിയവര്‍

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോവൂര്‍ സ്വദേശി (58)

ഇന്ന് 349 സ്രവ സാംപിള്‍ പരിശോധനക്കയച്ചു. ആകെ 16,552 സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 15,924 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 15,491 എണ്ണം നെഗറ്റീവ് ആണ്. പരിശോധനക്കയച്ച സാംപിളുകളില്‍ 628 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ഇപ്പോള്‍ 150 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 41 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 98 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 8 പേര്‍ കണ്ണൂരിലും 2 പേര്‍ മലപ്പുറത്തും  ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ  ഒരു തിരുവനന്തപുരം സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുണ്ട്. രണ്ട് തിരുവനന്തപുരം സ്വദേശികളും  ഒരു എറണാകുളം സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

Follow Us:
Download App:
  • android
  • ios