Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ്; പുതുതായി 979 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയില്‍ ഇന്ന് പുതുതായി വന്ന 979 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 17,363 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ജില്ലയില്‍ ഇതുവരെ 45,334 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 34 പേര്‍ ഉള്‍പ്പെടെ 180 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 

eight more people covid 19 patients in kozhikode
Author
Kozhikode, First Published Jun 27, 2020, 7:41 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ഇന്ന് പോസിറ്റീവായവരില്‍ ഏഴ് പേര്‍ വിദേശത്തു നിന്നും (ബഹ്‌റൈന്‍-3, കുവൈത്ത്-3, ഖത്തര്‍-1)ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. എട്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍ 

1.  അഴിയൂര്‍ സ്വദേശി (64) - ജൂണ്‍ 24 ന് ബഹറിനില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്. 

2.  ആയഞ്ചേരി സ്വദേശി (55) -  ജൂണ്‍ 24 ന് ബഹറിനില്‍ നിന്നും  വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

3.  കാക്കൂര്‍ സ്വദേശി (41) - ജൂണ്‍ 17 ന് ബഹറിനില്‍ നിന്നും  വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ ജൂണ്‍ 18 ന് കോഴിക്കോട് എത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 25 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

 4.  തിരുവങ്ങൂര്‍ സ്വദേശി (48) - ജൂണ്‍ 20 ന് കുവൈത്തില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 25 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന്  സർക്കാർ  സജ്ജമാക്കിയ വാഹനത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തി സ്രവ സാംപിള്‍ പരിശോധനക്ക് നൽകി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

5.  ചോറോട് സ്വദേശി (47) - ജൂണ്‍ 18 ന് മഹാരാഷ്ട്രയില്‍ നിന്നും ട്രാവലറില്‍ കോഴിക്കോടെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 25 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍  വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ സാമ്പിള്‍ പരിശോധനക്ക് എടുത്തു. സ്രവ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന്ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

6.  ചോറോട്  സ്വദേശി (31) -  ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തി. സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍  കോഴിക്കോടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കൂടെ യാത്ര ചെയ്ത ആള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂണ്‍ 25 ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ സാമ്പിള്‍ പരിശോധനക്ക് നൽകി  വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

7.  പനങ്ങാട് സ്വദേശി (52) - ജൂണ്‍ 24 ന് ഖത്തറില്‍  നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 25 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സർക്കാർ  സജ്ജമാക്കിയ വാഹനത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

8.  ചങ്ങരോത്ത് സ്വദേശി (45) ജൂണ്‍ 20 ന് കുവൈത്തില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചയിലെത്തി സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍  കോഴിക്കോടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 24 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന്  സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ ചങ്ങരോത്ത് പി.എച്ച്.സിയിലെത്തി സ്രവ സാമ്പിള്‍ പരിശോനക്ക് നല്‍കി. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

ഇന്ന് 343 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 12,142 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11,721 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 11,456 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനക്ക് അയച്ച സാമ്പിളുകളില്‍ 421 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.

ഇപ്പോള്‍  86 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍  34 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 48 പേര്‍  ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ട് പേര്‍ കണ്ണൂരിലും, ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കളമശ്ശേരയിലും ചികിത്സയിലാണ്. ഇതുകൂടാതെ  ഒരു പാലക്കാട് സ്വദേശി, ഒരു വയനാട് സ്വദേശി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, ഒരു വയനാട് സ്വദേശിയും, ഒരു തമിഴ്‌നാട് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

ജില്ലയില്‍ ഇന്ന് പുതുതായി വന്ന 979 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 17,363 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ജില്ലയില്‍ ഇതുവരെ 45,334 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 34 പേര്‍ ഉള്‍പ്പെടെ 180 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 136 പേര്‍ മെഡിക്കല്‍ കോളേജിലും 44 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 52 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 

ഇന്ന് വന്ന 758 പേര്‍ ഉള്‍പ്പെടെ ആകെ 9,512 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍  565 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 8,879   പേര്‍ വീടുകളിലും 68 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 173 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 5,420 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 12 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 309 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 2,113 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7,428 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Follow Us:
Download App:
  • android
  • ios