തിരുവനന്തപുരം: എട്ടുവയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ റിട്ടയര്‍ ബാങ്ക് ഉദ്യോ​ഗസ്ഥൻ പിടിയിൽ. മണ്ണന്തല കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായരാണ് പിടിയിലായത്. 

2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം മതാപിതാക്കൾ ആശുപത്രിയിൽ തങ്ങിയ ദിവസം വീട്ടിൽ ഒറ്റക്കായ കുട്ടിയെ അയൽവാസിയായ സുന്ദരേശന്റെ ഭാര്യ അവരുടെ വീട്ടിൽ കൊണ്ടുപേയി. അന്ന് രാത്രി പ്രതി കുട്ടിയെ ലൈം​ഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിം​ഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് അധികൃതർ ഈ വിവരം മണ്ണന്തല പൊലീസിനെ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.