Asianet News MalayalamAsianet News Malayalam

കഞ്ചാവ് കേസിൽ പ്രതിയ്ക്ക് എട്ട് വർഷം കഠിനതടവ്

കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും 11 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ പ്രതിയ്ക്ക് എട്ട് വർഷം കഠിനതടവും നാൽപതിനായിരം രൂപ പിഴയും വിധിച്ചു. വീരാജ്പേട്ട പുളിക്കൽ ബഷീറിനെ(35)യാണ് വടകര എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. 

Eight years rigorous imprisonment in the ganja case
Author
Kozhikode, First Published Aug 14, 2018, 10:10 PM IST


കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും 11 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ പ്രതിയ്ക്ക് എട്ട് വർഷം കഠിനതടവും നാൽപതിനായിരം രൂപ പിഴയും വിധിച്ചു. വീരാജ്പേട്ട പുളിക്കൽ ബഷീറിനെ(35)യാണ് വടകര എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. 2015 ഒക്റ്റോബർ 18നാണ് നടക്കാവ് എസ്ഐ ജി. ഗോപകുമാർ ബഷീറിനെ അറസ്റ്റ് ചെയ്തത്. നടക്കാവ് എസ്ഐ ആയിരുന്ന പ്രകാശൻ പടന്നയിൽ നടത്തിയ കേസ് അന്വേഷണത്തിലാണ് നടപടി. കോടതി 18 ഓളം സാക്ഷികളെ വിസ്തരിക്കുകയും കഞ്ചാവിന്‍റെ രാസപരിശോധനാഫലം വിലയിരുത്തുകയും ചെയ്ത ശേഷമാണ് കോടതി വിധി.

Follow Us:
Download App:
  • android
  • ios