കോഴിക്കോട്: നാദാപുരം എംഎൽഎ ഇ.കെ.വിജയന്റെ മാതാവ് ഇകെ കമലാക്ഷി അമ്മ (86 ) അന്തരിച്ചു. പരേതനായ കോമത്ത് ബാലകൃഷ്ണൻ കിടാവിന്റെ ഭാര്യയാണ്. മറ്റ് മക്കൾ ഇകെ. നിർമ്മല, ഇകെ അജിത് (സിപിഐ ജില്ലാ കൗൺസിൽ അംഗം, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൊയിലാണ്ടി നഗരസഭ) മരുമക്കൾ പി ബാലകൃഷ്ണൻ, പി അനിത, പികെ ഷീല. ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് കൊയിലാണ്ടി കൊല്ലത്തെ കോമത്ത് വീട്ടിൽ നടന്നു.