ചാടക്കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികനെ തെരുവുനായ ആക്രമിച്ചു, രക്ഷപ്പെടുത്തിയത് നാട്ടുകാർ
തൃശൂർ: തളിക്കുളം മുറ്റിച്ചൂർ മേഖലയിൽ വീണ്ടും തെരുവ് നായ ആക്രമണം. ചായക്കട അടച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ വയോധികനെ തെരുവ് കടിച്ചു. തളിക്കുളം മുറ്റിച്ചൂർ പാലത്തിന് വടക്ക് കളവംബാറവീട്ടിൽ വിജയനാണ് (76) നായയുടെ കടിയേറ്റത്. ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനാക്കി.
കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെ കടയടച്ച് റോഡിലൂടെ നടന്നു പോകുമ്പോൾ പുറകിലൂടെ എത്തിയ തെരുവ് നായ ഇയാളുടെ കാലിൽ രണ്ടിടത്തായി കഴിക്കുകയായിരുന്നു. വീണ്ടും ആക്രമിക്കാൻ നാട്ടുകാർ എത്തി നായയെ കല്ലെറിഞ്ഞ് ഓടിച്ചാണ് വിജയനെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം മറ്റ് മൂന്നുപേരെ ഇതേ നായ കടിക്കാൻ ഓടിയെത്തിയിരുന്നു.
മുറ്റിച്ചൂർ - ചേർക്കര മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. മാസങ്ങൾക്ക് മുമ്പ് പരിസരത്തെ ആക്രി കടയിലെ തൊഴിലാളിയായ തമിഴ് നാട് സ്വദേശിയെ തെരുവ് നായ ആക്രമിച്ച് പരുക്കേൽപ്പിച്ചിരുന്നു. പ്രദേശത്ത് കൂട്ടം കൂടി അലയുന്ന തെരുവ് നായ്ക്കൾ വീടുകളിലെ കോഴികളെ കൊല്ലുന്നതും പതിവാണ്.
Read more: പറയാനും കേൾക്കാനുമാവില്ല, ഉറ്റവർ എവിടെയോ... കണ്ണ് നിറയും; ശരിക്കുമുള്ള പേര് പോലും അറിയാതെ ഒരു യുവാവ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
