ലക്കിടിയില്‍ കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരനില്‍നിന്നും 1,68,000 രൂപയും കല്‍പ്പറ്റയില്‍ കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ നിന്നും ഒരു ലക്ഷം രൂപയും പിടികൂടി

കല്‍പ്പറ്റ: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ഫ്‌ളെയിങ് സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ 4,87,500 രൂപ പിടികൂടിയത്. ലക്കിടിയില്‍ കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരനില്‍നിന്നും 1,68,000 രൂപയും കല്‍പ്പറ്റയില്‍ കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ നിന്നും ഒരു ലക്ഷം രൂപയും പിടികൂടി.

മാനന്തവാടിയില്‍ കൊടുവള്ളി രജിസ്‌ട്രേഷന്‍ വാഹനത്തില്‍ നിന്നും 2,19,500 രൂപയും പിടികൂടി. വിവിധ സ്ഥലങ്ങളിലായി നടന്ന വാഹനപരിശോധന്ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലം ചാര്‍ജ് ഓഫീസറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ അബ്ദുള്‍ ഹാരീസ്, വൈത്തിരി ഡെപ്യൂട്ടി തഹദില്‍ദാറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ ജോയ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.