ബേപ്പൂര്‍, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്നാണ് രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്.

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇലക്ഷന്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 5,88,000 രൂപ പിടിച്ചെടുത്തു.
ബേപ്പൂര്‍, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്നാണ് രേഖകളില്ലാത്ത 5,88,000 രൂപ പിടിച്ചെടുത്തത്.

തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എംസിസി നോഡല്‍ ഓഫിസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇ പി മേഴ്‌സി പറഞ്ഞു. ലോക്‍സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി രേഖകളില്ലാത്ത പണം കണ്ടെത്താനായി പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തുന്നത്.