ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തി നശിച്ചു. 

തിരുവനന്തപുരം : കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. രാവിലെ 10 പത്തോടെ വിളപ്പിൽശാല ജംഗ്ഷന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. വിളപ്പിൽശാല സരസ്വതി കോളേജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയായ രാഹുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടിനാണ് തീപിടിച്ചത്. കരമനയിൽ നിന്നും വിളപ്പിൽശാലയിലെ കോളേജിലേക്ക് വരികയായിരുന്നു രാഹുൽ. തീ പടർന്നതിന് പിന്നാലെ കാട്ടാക്കടയിലെ അഗ്നിരക്ഷാ സേനയെ അറിയിച്ചു. ഇവിടെ നിന്നും ഫയർ യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്.

കന്നിയങ്കത്തിൽ കാലിടറി മെഹബൂബയുടെ മകൾ; ജമ്മു കശ്മീരിൽ ലീഡ് ഉയർത്താനാകാതെ ഇൽതിജ മുഫ്തി

YouTube video player